ഇ കെ നായനാർ നഗർ
‘ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ അരങ്ങുമാത്രമാണ് ഉക്രയ്ൻ; യുദ്ധം യഥാർഥത്തിൽ റഷ്യയും അമേരിക്കയുടെ നാറ്റോ സഖ്യവും തമ്മിലാണ്’– സീതാറാം യെച്ചൂരി പറഞ്ഞു. നാറ്റോയുടെ സ്വാധീനം കിഴക്കോട്ട് വ്യാപിപ്പിക്കാൻ റഷ്യൻ അതിർത്തിയിൽ 1,75,000 നാറ്റോ സൈനികരെ വിന്യസിച്ചതാണ് സ്ഥിതി വഷളാക്കിയത്. ഉക്രയ്ന് നാറ്റോ അംഗത്വം നൽകാനുള്ള നിർദേശംകൂടി വന്നതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
യുദ്ധം ഉടൻ അവസാനിപ്പിക്കണം. നിലവിലെ സംഭവവികാസങ്ങൾ രാജ്യാന്തരരംഗത്ത് കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കും.
റഷ്യക്കെതിരായ യുഎൻ പ്രമേയങ്ങളിൽനിന്ന് ഇന്ത്യ തുടർച്ചയായി വിട്ടുനിന്നത്, അമേരിക്കയ്ക്ക് വിനീതവിധേയമായി നിൽക്കാനുള്ള മോദിസർക്കാരിന്റെ വ്യഗ്രത ഇന്നത്തെ ലോകക്രമത്തിൽ ഫലശൂന്യമാണെന്ന് വ്യക്തമാക്കുന്നു–- പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സീതാറാം യെച്ചൂരി പറഞ്ഞു.