ഹോങ്കോങ്
ചീഫ് എക്സിക്യൂട്ടീവായുള്ള കാലാവധി ജൂൺ 30ന് അവസാനിച്ചാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഹോങ്കോങ് നേതാവ് കാരി ലാം. രണ്ടാം അവസരത്തിനായി ശ്രമിക്കില്ല. 42 വർഷത്തെ പൊതുസേവനത്തിനും ഇതോടെ വിരാമമിടുമെന്നും ലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടാം തവണയും ലാം ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവാകും എന്നുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് പ്രഖ്യാപനം. ബീജിങ്ങിലെ പ്രാദേശിക ഉദ്യോഗസ്ഥരുടെ ടീമിനും കേന്ദ്ര അധികാരികൾക്കും ലാം നന്ദി പറഞ്ഞു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായും പ്രതിസന്ധി ഘട്ടത്തിൽ തുണയായത് കേന്ദ്ര അധികാരികളുടെ ഇടപെടലാണെന്നും ലാം പറഞ്ഞു.