മനാമ
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ ബമ്പർ സമ്മാനമായ 1.5 കോടി ദിർഹം (31 കോടി രൂപ) കുവൈത്തിൽ പ്രവാസിയായ പത്തനംതിട്ട ചിറ്റാർ സ്വദേശി രഘുനാഥിനും സുഹൃത്തുക്കൾക്കും. ജോലിയിൽനിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ച ഇവർ എടുത്ത ടിക്കറ്റിനാണ് ഇത്തവണ ഭാഗ്യം കൈവന്നത്. രഘുനാഥിന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. ഒമ്പത് മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും രണ്ട് ശ്രീലങ്കൻ സ്വദേശികളും ചേർന്നാണ് ടിക്കറ്റ് എടുത്തത്. കൊറിയൻ നിർമാണ കമ്പനി ജീവനക്കാരാണ് ഇവർ. അഞ്ചുവർഷമായി ടിക്കറ്റ് എടുക്കുന്നതായി രഘുനാഥ് പറഞ്ഞു.