തിരുവനന്തപുരം
കൈറ്റിന്റെ ഇംഗ്ലീഷ് ഭാഷാപഠനത്തിനുള്ള ‘ഇ–- -ലാംഗ്വേജ് ലാബ്’ സോഫ്റ്റ്വെയർ പുതിയ നേട്ടത്തിനരികിൽ. കേന്ദ്ര ഐടി മന്ത്രാലയം ഏർപ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്വെയറിലെ ഒരു കോടി രൂപ സംരംഭങ്ങൾക്കായുള്ള ‘ഫോസ് ഫോർ ഗവ്’ ഇന്നവേഷൻ ചലഞ്ചിലെ പ്രീഫൈനലിൽ സ്ഥാനമുറപ്പിച്ചാണ് അഭിമാനമായത്. രണ്ടാം റൗണ്ടിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്താണ് ജൂറിക്കു മുന്നിൽ അവതരണം നടത്തിയത്.
കംപ്യൂട്ടർ ഗെയിം കളിക്കുന്നപോലെ ആസ്വാദ്യകരമായി ഭാഷാപ്രാവീണ്യം നേടാൻ വിദ്യാർഥികളെ സഹായിക്കുന്ന സോഫ്റ്റ്വെയറാണ് ഇ–– ലാംഗ്വേജ് ലാബ്.