മുംബൈ
ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർകിങ്സിന് തുടർച്ചയായ മൂന്നാംതോൽവി. പഞ്ചാബ് കിങ്സ് 54 റണ്ണിന് ജയിച്ചു.
സ്കോർ: പഞ്ചാബ് 8–-180, ചെന്നൈ 126 (18).
ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റനാണ് കളിയിലെ താരം. 32 പന്തിൽ 60 റണ്ണടിച്ച പഞ്ചാബ് താരം രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമെടുത്തു.
ചെന്നൈനിരയിൽ ശിവം ദുബേ (57) മാത്രമാണ് പൊരുതിയത്. ധോണി 23 റൺ നേടി. പഞ്ചാബിനായി അരങ്ങേറിയ പേസർ വൈഭവ് അറോറക്ക് രണ്ടും രാഹുൽ ചഹാറിന് മൂന്നും വിക്കറ്റുണ്ട്.