കോട്ടയം> യുഡിഎഫിൽ തഴയപ്പെടുന്നതുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ നടത്തിയ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ലെന്നും യുഡിഎഫിന്റെ പൊതുസ്വഭാവമാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി എ കെ ശശീന്ദ്രൻ.
യുഡിഎഫ് തകർന്നുകൊണ്ടിരിക്കുന്ന ഒരു മുന്നണിയാണ്. അവിടത്തെ ആഭ്യന്തരപ്രശ്നങ്ങൾ കൂടുതലായി പുറത്ത് വന്നുകൊണ്ടിരിക്കുന്നു. അതിനി മൂർഛിക്കാനാണ് സാധ്യത. മാണി സി കാപ്പനുമായി ഒരു ചർച്ചയും നടത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.