പാലാ > യുഡിഎഫിൽ അസ്വസ്ഥതകളുണ്ടെന്ന് തുറന്നടിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫ് പരിപാടികളൊന്നും തന്നെ അറിയിക്കുന്നില്ല. മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പൻ പറഞ്ഞു. എന്നാൽ ഇടതു മുന്നണിയിൽ ഇത്തരം പ്രതിസന്ധയില്ല.
രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനെന്ന് വി ഡി സതീശൻ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്റെ പ്രശ്നമാണ്. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല – കാപ്പൻ പറയുന്നു.