ചേർത്തല > ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് –- കോൺഗ്രസ് മുന്നണി രംഗത്ത്. പ്രോഗ്രസീവ് ഡമോക്രാറ്റിക് ലോയേഴ്സ് ഫ്രണ്ടിനെയാണ് മുന്നണി നേരിടുന്നത്. ലീഗൽ ഫ്രറ്റേണിറ്റി ഓഫ് ചേർത്തല എന്നപേരിലാണ് സംഘപരിവാറിലെയും കോൺഗ്രസിലെയും പ്രമുഖർ മത്സരിക്കുന്നത്.
ബിജെപി സംസ്ഥാന കൗൺസിലംഗം ബി ബാലാനന്ദ്, ഹിന്ദു ഐക്യവേദി ജില്ലാ ആക്ടിങ് പ്രസിഡന്റ് പി രാജേഷ്, അഭിഭാഷക പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് പി എസ് സജിത്ത് എന്നിവരാണ് സംയുക്ത പാനലിലെ സംഘപരിവാർ നേതാക്കൾ. മുതിർന്ന കോൺഗ്രസ് നേതാവ് കെ രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് കെ എസ് ഷാജഹാൻ എന്നിവരും പാനലിലുണ്ട്.
സംഘപരിവാറുമായി പരസ്യമുന്നണി ഉണ്ടാക്കിയതിൽ കോൺഗ്രസ് അഭിഭാഷകർക്കിടയിൽ കടുത്ത അമർഷം ഉണ്ട്. പിഡിഎൽഎഫ് പാനലിൽ ആർ പ്രമോദ് പ്രസിഡന്റ് സ്ഥാനത്തേക്കും എം എം വിനോദ് സെക്രട്ടറിയായും വി പി ജോസഫ് ട്രഷററായും മത്സരിക്കുന്നു. രണ്ടിനാണ് തെരഞ്ഞെടുപ്പ്.