കൊച്ചി
തുടർച്ചയായി ഏഴാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് വ്യാഴാഴ്ച 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ നാലരമാസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും ഡീസൽവില 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.15 രൂപയും പെട്രോളിന് 113.28 രൂപയുമാണ് പുതിയ വില. കൊച്ചിയിൽ ഡീസലിന് 98.16 രൂപയും പെട്രോളിന് 111.15 രൂപയും കോഴിക്കോട് യഥാക്രമം 98.47, 111.45 രൂപയും കൊടുക്കണം. ഈ മാസം ഒമ്പതാംതവണയാണ് വില കൂട്ടുന്നത്. 10 ദിവസത്തിനുള്ളിൽ പെട്രോളിന് 7.01 രൂപയും ഡീസലിന് 6.76 രൂപയുമാണ് കൂട്ടിയത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുമ്പോഴാണ് രാജ്യത്ത് ഇന്ധനവില വർധന.