പരിയാരം> ആംബുലന്‍സ് ഡ്രൈവറും സിഐടിയു നേതാവുമായ പിലാത്തറയിലെ പി റിജേഷിനെ (32) ബിയര്‍കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ നാലുപേരെ പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന് അറസ്റ്റുചെയ്തു. ശ്രീസ്ഥയിലെ കോറോക്കാരൻ ചന്ദ്രന് (56), മകന് അശ്വിന് ചന്ദ്രന് എന്ന ഉണ്ണി (25), ശരത്ത് (38), ജയേഷ് (38) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്.
കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജ് പരിസരത്തുവച്ച് റിജേഷിനെ കുത്തിയത്. സംസാരിക്കുന്നതിനിടെ അശ്വിന്റെ പിതാവ് കോറോക്കാരൻ ചന്ദ്രന് പ്രകോപനമില്ലാതെ ബിയര്‍കുപ്പി പൊട്ടിച്ച് റിജേഷിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതുകൊണ്ടാണ് ചെറിയ പരിക്കോടെ രക്ഷപ്പെട്ടത്. ചന്ദ്രൻ നിരവധി കേസുകളിലെ പ്രതിയാണ്. സിഐടിയു നേതൃത്വത്തിലുള്ള ആംബുലന്‍സ് ഡ്രൈവർമാരുടെ ജില്ലാ സംഘടനയുടെ ജോ. സെക്രട്ടറിയായ റിജേഷ് മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവർമാരുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രസിഡന്റുമാണ്. സംഭവത്തില്‍ വധശ്രമത്തിനും പട്ടികജാതി–- -പട്ടികവര്‍ഗ നിയമപ്രകാരവുമാണ് കേസ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.