കൊല്ലം> ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ നൽകിവരുന്ന ഉച്ചഭക്ഷണവിതരണം ദേശീയ പണിമുടക്ക് ദിനവും മുടങ്ങിയില്ല. ശാസ്താംകോട്ട പടിഞ്ഞാറ് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ രണ്ടായിരത്തിലധികം ഭക്ഷണപ്പൊതികളാണ് തിങ്കളാഴ്ച എത്തിച്ചത്. ആശുപത്രിയിലും കൊല്ലം നഗരത്തിൽ വിശന്നിരിക്കുന്നവർക്കും ഭക്ഷണം നൽകി.
ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുധീർ, കൊല്ലം പ്രസിഡന്റ് അഭിലാഷ്, സെക്രട്ടറി നാസിമുദീൻ, മനു എസ് ദാസ്, ഷമീർ, സുമേഷ്, സുദേവ്, നിഥിൻ, അജിത്ത്, കലാദേവി, സരിൻ, ഷഹനാസ്, ആതിര, നീതു, ഗീതു എന്നിവർ പങ്കെടുത്തു.