ന്യൂഡൽഹി
ദ്വിദിന പണിമുടക്കിന്റെ ആദ്യദിനം തമിഴ്നാട്ടിലെ പൊതുഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സര്‍ക്കാരിന്റെ 33 ശതമാനം ബസുകള്‍ സര്‍വീസ് നടത്തി. അത്യാവശ്യ സര്‍വീസുകളായി സബര്‍ബന്‍, മെട്രോ ട്രെയിനുകളും ഓടി. ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയുടെ നേതൃ-ത്വത്തില്‍ റാലിയും നടത്തി. കര്‍ണാടകത്തിലും തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തിങ്കളാഴ്ച ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യവും ഉറപ്പാക്കി. മഹാരാഷ്ട്രയിൽ ബാങ്കിങ് മേഖലയിലെ അയ്യായിരത്തിലധികം പേര് പണിമുടക്കില്‍ പങ്കെടുത്തതായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് അറിയിച്ചു.
പൊതുമേഖലാ ബാങ്ക്, ഇന്‍ഷുറന്‍സ്, വൈദ്യുതിവകുപ്പ് തുടങ്ങിയ വകുപ്പിലെ ജീവനക്കാര്‍ മുംബൈ ആസാദ് മൈതാനിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.