ന്യൂഡല്‍ഹി> രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് നീണ്ട ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്.
പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്.ഇന്നലെ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടിയിരുന്നു.