Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

എടക്കുന്നി വടക്കിനിയേടത്ത്‌ ഇല്ലത്ത്‌ ഇന്ന്‌ ‘കരിവീട്ടി’ അരങ്ങേറും

by News Desk
March 26, 2022
in ARTS & STAGE
0
എടക്കുന്നി-വടക്കിനിയേടത്ത്‌-ഇല്ലത്ത്‌-ഇന്ന്‌-‘കരിവീട്ടി’-അരങ്ങേറും
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

 ഒല്ലൂർ> വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’ എന്ന നാടകം അരങ്ങേറി ചരിത്രത്തിൽ ഇടം നേടിയ ഇ എം എസിന്റെ മാതൃഭവനമായ എടക്കുന്നി വടക്കിനിയേടത്ത്‌ മനയിൽ വി ടിയുടെ ജീവിതകഥ  അരങ്ങിലേറുന്നു. 93 വർഷത്തിനുശേഷം ഇല്ലത്ത് വി ടിയുടെ ആത്മകഥയുടെ നേർക്കാഴ്‌ചയായ ‘കരിവീട്ടി’ എന്ന നാടകം അരങ്ങേറുമ്പോൾ വടക്കിനിയേടത്ത് കീരങ്ങാട്ട്‌ മനയിലെ നാലാം തലമുറയിലെ സജിത്ത് നമ്പൂതിരി, അമ്മ ലീല അന്തർജനം, ഭാര്യ ഡോ. അപർണ നമ്പൂതിരിപ്പാട്‌ മക്കളായ നവനീത്‌, ശ്രീധരൻ എന്നിവർക്ക്‌ ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ്‌.

വി ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം ഒല്ലൂർ ഏരിയ കമ്മിറ്റിയാണ് നാടകം സംഘടിപ്പിക്കുന്നത്. ഇ ടി ഡേവിസ്‌ രചിച്ച് പി ഡി പൗലോസ്‌ അവതരിപ്പിക്കുന്ന “കരിവീട്ടി’ നാടകം എടക്കുന്നിയിൽ ശനിയാഴ്‌ച അരങ്ങേറുമ്പോൾ അത്‌ നവോത്ഥാന കേരളത്തെ അനാചാരങ്ങളുടെ ഇരുട്ടിലേക്ക്‌ വലിച്ചുകൊണ്ടുപോകാൻ  ശ്രമിക്കുന്നവർക്കുള്ള മറുപടികൂടിയാണ്‌.

ഇ എം എസിന്റെ താൽപ്പര്യപ്രകാരമായിരുന്നു അമ്മവീടായ എടക്കുന്നി  വടക്കിനിയേടത്ത്‌ മനയിൽ യോഗക്ഷേമസഭയുടെ  വാർഷികസമ്മേളനത്തിന്റെ ഭാഗമായി 1929 ഡിസംബർ 24ന്  ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’ എന്ന നാടകം ആദ്യം കളിച്ചത്‌. ടിക്കറ്റ്‌ വച്ചായിരുന്നു നാടകാവതരണം. മിക്കവരും നാലണയ്‌ക്ക്‌ ശീട്ടെടുത്തവർ. ആദ്യരംഗം കഴിഞ്ഞ്‌ കർട്ടൻ വീണപ്പോഴുണ്ടായ കരഘോഷത്താൽ പുറത്ത്‌ ഉറങ്ങാൻകിടന്നവർ രണ്ടും മൂന്നും ഉറുപ്പികയ്‌ക്ക്‌ ടിക്കറ്റെടുത്ത്‌ ഹാളിലെത്തി. ഒമ്പതുമണിയോടെ ആരംഭിച്ച നാടകം  ആറുമണിക്കൂറോളം തുടർന്നു.

പ്രേംജിയടക്കമുള്ളവർ അരങ്ങിൽ നാടകം കളിക്കേ പിന്നിൽ  ഡയലോഗ്‌ പ്രോംപ്‌റ്റ്‌ ചെയ്യാൻ വി ടിക്കൊപ്പം ഇ എം എസുമുണ്ടായിരുന്നു. എടക്കുന്നിയുമായി അഭേദ്യമായ ബന്ധമാണ് വി ടിക്കുള്ളത്. 1919-ൽ  എടക്കുന്നിയിൽ നമ്പൂതിരി വിദ്യാലയം ആരംഭിച്ചപ്പോൾ അവിടെ മൂന്നാം ഫാറത്തിൽ വിദ്യാർഥിയായി ചേർന്നു. സ്കൂൾ പരിസരത്ത് തുടങ്ങിയ ആനന്ദമഠത്തിന്റെ കീഴിൽ വിദ്യാർഥി മാസിക പത്രാധിപത്യത്തിൽ അടിച്ചിറക്കിയതും എടക്കുന്നിയിൽവച്ചായിരുന്നു. ‘കരിവീട്ടി’ നാടകാവതരണവും സാംസ്കാരിക സന്ധ്യയും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ മുഖ്യാതിഥിയാകും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Previous Post

ക്രിമിനൽ കേസ്‌ പ്രതി മയക്കുമരുന്നുമായി പിടിയില്‍

Next Post

വിവാദ പരാമര്‍ശം: മാധ്യമപ്രവർത്തകയോട്‌ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകന്‍

Related Posts

ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
102
നാടകമേ,-ജീവിതമേ…-മനസുതുറന്ന്-ഗിരീഷ്‌-പി-സി-പാലം
ARTS & STAGE

നാടകമേ, ജീവിതമേ… മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

September 22, 2024
89
സിജോയ്‌-ലണ്ടനിലുണ്ട്‌-,-
കൂട്ടിന്‌-നിറങ്ങളും
ARTS & STAGE

സിജോയ്‌ ലണ്ടനിലുണ്ട്‌ , 
കൂട്ടിന്‌ നിറങ്ങളും

September 9, 2024
110
സ്വല്പപുണ്യയായേൻ-–-കോട്ടയ്‌ക്കൽ-ശിവരാമന്റെ-രംഗജീവിതത്തിലൂടെ…
ARTS & STAGE

സ്വല്പപുണ്യയായേൻ – കോട്ടയ്‌ക്കൽ ശിവരാമന്റെ രംഗജീവിതത്തിലൂടെ…

September 3, 2024
97
എ-രാമചന്ദ്രൻറെ-പുസ്തക-കലാ-ശേഖരങ്ങൾ-ഇനി-സഹൃദയ-ലോകത്തിന്
ARTS & STAGE

എ രാമചന്ദ്രൻറെ പുസ്തക കലാ ശേഖരങ്ങൾ ഇനി സഹൃദയ ലോകത്തിന്

August 31, 2024
128
ഈ-അരങ്ങിൽ-ഇനി-തനിയേ
ARTS & STAGE

ഈ അരങ്ങിൽ ഇനി തനിയേ

August 25, 2024
56
Next Post
വിവാദ-പരാമര്‍ശം:-മാധ്യമപ്രവർത്തകയോട്‌-ക്ഷമ-ചോദിക്കുന്നുവെന്ന്-വിനായകന്‍

വിവാദ പരാമര്‍ശം: മാധ്യമപ്രവർത്തകയോട്‌ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.