ന്യൂഡൽഹി> കേന്ദ്രസർക്കാർ റദ്ദാക്കിയ ജമ്മുകശ്മീരിന്റെ ജനാധിപത്യ അവകാശങ്ങൾ തിരിച്ചുനൽകണമെന്ന് സിപിഐ എം ജമ്മുകശ്മീർ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ശ്രീനഗറിൽ നടന്ന സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
ഗുലാബ് നബി മാലിക്കിനെ വീണ്ടും സംസ്ഥാന സൈക്രട്ടറിയായി തെരഞ്ഞെടുത്തു. കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതും ആർട്ടിക്കിൾ 370 റദ്ദാക്കിയതും ഭരണഘടനാ വിരുദ്ധമാണെന്ന് യെച്ചൂരി പറഞ്ഞു.
പാർടി അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. തൊഴിവസരങ്ങൾ സൃഷ്ടിച്ചുവെന്ന് ബിജെപി അവകാശപ്പെടുന്നത് വെറും പൊള്ളയാണെന്ന് കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയും കുറ്റപ്പെടുത്തി.