ന്യൂഡൽഹി> ഭരണഘടനയുടെ പിതാവ് ഡോ ബി ആർ അംബേദ്കറുടെ ജന്മദിനം പൊതു അവധിയാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയത്തിന് അനുമതിയും ലഭിച്ചു. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ഇപ്പോഴും പൊതു അവധിയല്ല. ക്ലോസ്ഡ് ഹോളി ഡേ ആയി പ്രഖ്യാപിക്കുന്നതുപോലും ദിവസങ്ങൾക്ക് മുമ്പാണെന്നും എംപി പ്രമേയത്തിൽ പറഞ്ഞു.
പതിറ്റാണ്ടുകളായി കേന്ദ്രം ഈ രീതിയാണ് പിൻതുടരുന്നത്. സാമൂഹിക മേല്ക്കോയ്മയും അനീതികളും തുടച്ചുനീക്കുന്നതിലും സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലും വിലമതിക്കാനാവാത്ത സംഭാവന നൽകിയ അംബേദ്കറുടെ ജന്മദിനം അടുത്ത കലണ്ടർ വർഷം മുതൽ പൊതു അവധിയാക്കണമെന്നും ജോൺ ബ്രിട്ടാസ് പ്രമേയത്തിൽ നിർദ്ദേശിച്ചു.