ന്യൂഡൽഹി > സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭിന്നിപ്പിക്കലിനെതിരെ സമൂഹം ഒന്നിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗുലാബ് നബി ആസാദ് അടങ്ങുന്ന ഗ്രൂപ്പ് 23 നേതാക്കള് രംഗത്തെത്തിയിരുന്നു. കോണ്ഗ്രസ് പാര്ട്ടിയില് കൂട്ടായ ചര്ച്ചകള് നടക്കുന്നില്ലെന്നാണ് ഗ്രൂപ്പ് 23 ന്റെ വിമര്ശനം.
രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചനയും ആസാദ് നൽകി. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്റെ വിരമിക്കൽ വാർത്ത കേൾക്കാമെന്നും ആസാദ് പറഞ്ഞു.