അമൃത്സർ > പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു. ഭഗത് സിങിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അരവിന്ദ് കെജ്രിവാളും ചടങ്ങിൽ പങ്കെടുത്തു. നാളെ എംഎൽഎമാരുടെ സത്യപ്രതിഞ്ജന നടക്കും. ശനിയാഴ്ച്ചയാകും മന്ത്രിമാർ അധികാരമേൽക്കുക.