ഭോപ്പൽ > “ദ കശ്മീർ ഫയൽസ്’ സിനിമ കാണാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പകുതി ദിവസം അവധി നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ചിത്രം വർഗീയമായ ഉള്ളടക്കമുള്ളതാണെന്ന വിവാദങ്ങൾക്കിടെയാണ് അസമിലെ ബിജെപി സർക്കാരിന്റെ വിചിത്ര തീരുമാനം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഹാഫ്ഡേ അവധി എടുക്കാമെന്നാണ് മുഖ്യമന്ത്രി ഹിമന്ത അറിയിച്ചത്. അവധിയെടുക്കുന്ന വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയും അടുത്ത ദിവസം ടിക്കറ്റ് സമർപ്പിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.