തിരുവനന്തപുരം
സംസ്ഥാനത്ത് 19 കാർഷിക ഉൽപ്പന്നത്തിന് ഭൗമസൂചിക ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. പൊക്കാളി അരി, വാഴക്കുളം കൈതച്ചക്ക, മധ്യതിരുവിതാംകൂർ ശർക്കര, വയനാട് ജീരകശാല അരി, വയനാട് ഗന്ധകശാല അരി, കൈപ്പാട് അരി, ചെങ്ങാലിക്കോടൻ നേന്ത്രൻ, നിലമ്പൂർ തേക്ക്, മറയൂർ ശർക്കര, തിരൂർ വെറ്റില, കുറ്റ്യാട്ടൂർ മാങ്ങ, എടയൂർ മുളക്, പാലക്കാട് മട്ട അരി, ഞവര അരി, ആലപ്പുഴ ഗ്രീൻ ഏലം, മലബാർ കുരുമുളക്, വയനാട് റോബസ്റ്റ കോഫി, മൺസൂൺഡ് മലബാർ അറബിക്ക കോഫി, മൺസൂൺഡ് മലബാർ റോബസ്റ്റ കോഫി എന്നിവയ്ക്കാണ് ഭൗമസൂചികയുള്ളത്. ഇവയുടെ ഉൽപ്പാദകർക്ക് തനത് ഉൽപ്പന്നങ്ങൾക്കുമേൽ നിയമപരമായ സംരക്ഷണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.