ന്യൂഡൽഹി> യു പി തെരെഞ്ഞെുടുപ്പിൽ ബിജെപിയെ ജയിപ്പിച്ചതിന് ബിഎസ്പി അധ്യക്ഷ മായാവതിക്കും എഐഎംഐഎം നേതാവ് അഹ്സറുദ്ദീൻ ഒവൈസിക്കും പത്മവിഭൂഷൻ പുരസ്കാരം നൽണമെന്ന് ശിവസേനയുടെ പരിഹാസം. ശിവസേന നേതാവ് സജ്ഞയ് റാവത്തിന്റേതാണ് പ്രസ്താവന. മികച്ച പ്രകടനം നടത്തി 42 ൽ നിന്ന് 125 ആയി സീറ്റുയർത്തിയ സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവിനെ റാവത്ത് അഭിനന്ദിച്ചു. പഞ്ചാബിൽ ബിജെപിയെ ജനം പൂർണമായും തള്ളിയെന്നും മോദിയും അമിത്ഷായും രാജ്നാഥ് സിങ്ങുമടക്കമുള്ളവർ വൻ പ്രചാരണം അഴിച്ചുവിട്ടുട്ടും ബിജെപി തകർന്നടിഞ്ഞെന്നും റാവത്ത് പറഞ്ഞു.
ആസാദിന്റെ കെട്ടിവെച്ച കാശുംപോയി
യോഗി ആദിത്യനാഥിനെതി്രെ ഖോരഖ്പൂരിൽ മത്സരിച്ച ഭീം ആദ്മി നേതാവ് ചന്ദ്രശേഖർ ആസാദിന് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. 7,543 വോട്ട് നേടി ബിഎസ്പിക്കും പിന്നിലാണ് ആസാദ് . ഇവിടെ ശക്തികേന്ദ്രത്തിൽ യോഗിയുടെ ഭൂരിപക്ഷം 1.64 ലക്ഷം വോട്ടാണ് . എസ് പി സ്ഥാനാർഥി ശുഭ്വതി ശുക്ലയാണ് രണ്ടാമത്.