കൊച്ചി> നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി നടന് ദിലീപിനെതിരെ മുന്‍ ജീവനക്കാരന് ദാസന് മൊഴി നല്കി.
ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ കാണിച്ചു കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരന് അനൂപ് ഫോണില്‍ പറയുന്നതു കേട്ടു എന്നാണ് മൊഴി.
ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞില്ലെന്ന് മൊഴി നല്കാന് ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെന്നും ജീവനക്കാരന്റെ മൊഴിയില്‍ പറയുന്നു. 2007 മുതല്‍ 2020 വരെ നടന് ദിലീപിന്റെ വീട്ടില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്ന ആളാണ് ദാസന്.