തിരുവനന്തപുരം> മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സർവേ നടത്തി അവർ നേരിടുന്ന വിഷമതകളും പ്രശ്നങ്ങളും പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് കമ്മീഷൻ റിപ്പോർട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
ചെയർമാൻ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, അംഗങ്ങളായ അഡ്വ എം മനോഹരൻ പിള്ള, എ ജി ഉണ്ണികൃഷ്ണൻ എന്നിവർ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ സന്തുലിതവും സമഗ്രവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.