ലക്ഷദ്വീപ് സ്വദേശിയായ എന്ന വിദ്യാർഥിയായിരുന്നു വൈറലായ വീഡിയോയിലെ താരം. വീഡിയോ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് എത്തിയത്. യുദ്ധത്തിനിടയിൽ ഷവർമ തിന്നാൻ ഇറങ്ങിയെന്ന് പറഞ്ഞ് വിദ്യാർഥിയ്ക്കെതിരെ നിരവധിയാളുകൾ വിമർശനങ്ങളുമായും എത്തി.
Also Read :
യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് ഔസാഫ് ഇപ്പോൾ കണ്ണൂരിൽ എത്തിയിരിക്കുകയാണ്. ഔസാഫിന്‍റെ പിതാവ് ഡോക്ടറാണ്. ഇദ്ദേഹം നിലവിൽ കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. ഇവിടെ പിതാവിനരികിലാണ് വിദ്യാർഥി ഇപ്പോഴുള്ളത്. യുക്രൈനിലെ സാഹചര്യം കാണിക്കാൻ എടുത്ത വീഡിയോയുടെ പേരിൽ നേരിടേണ്ടി വന്ന വിമർശനങ്ങളും ട്രോളുകളും തന്നെ വേദനിപ്പിച്ചെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഔസാഫ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിദ്യാർഥിയുടെ പ്രതികരണം. ആകുലത യുദ്ധത്തോടായിരുന്നെങ്കിൽ അത് മാത്രമായിരുന്നില്ലേ മലയാളികൾ ശ്രദ്ധിക്കേണ്ടതെന്നാണ് വിദ്യാർഥി ചോദിക്കുന്നത്.
ഷവർമ വിഷയത്തിൽ ഫേസ്ബുക്കിൽ തെറികൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. നിരവധി മെസേജുകളും ഈ സമയത്ത് തനിക്ക് ലഭിച്ചിരുന്നെന്നും ഔസാഫ് കൂട്ടിച്ചേർത്തു. യുക്രൈനിൽ യുദ്ധത്തിനിടെ മരിച്ച കർണാടക സ്വദേശിയായ വിദ്യാർഥി ഔസാഫിന്‍റെ സർവകലാശാലയിൽ നിന്ന് തന്നെയുള്ള ആളാണ്. ഒരേ ബാച്ചിലുണ്ടായിരുന്ന എന്നും കാണാറുണ്ടായിരുന്ന സുഹൃത്തിന്‍റെ മരണം ഷോക്കായിരുന്നെന്നും അതുവരെയുണ്ടായിരുന്ന ധൈര്യമെല്ലാം ആ മരണത്തോടെ ചോർന്ന് പോയെന്നും വിദ്യാർഥി പറയുന്നു.
Also Read :
യുദ്ധം തുടങ്ങി അഞ്ച് ദിവസത്തോളം ബങ്കറിൽ തന്നെയായിരുന്നെന്നും ഔസാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങൾ സ്ഥിരം നടക്കുന്ന വഴികളെല്ലാം യുദ്ധത്തിന്‍റെ കെടുതികൾ കണ്ട് തങ്ങൾ കരയുകയായിരുന്നു. ഷവർമ്മ കഴിച്ചുകൊണ്ട് രണ്ട് സുഹൃത്തുക്കളുടെ പാസ്പോർട്ട് എടുക്കാനാണ് താൻ പോയതെന്നും അദ്ദേഹം പറഞ്ഞു.