തിരുവനന്തപുരം > വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. . വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന് എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. വാര്‍ക്കല്‍ പുത്തന്‍ചന്തയില്‍ പച്ചക്കറി കട നടത്തുകയാണ് പ്രതാപന്.
പ്രതാപന് , ഭാര്യ ഷേര്‍ളി, മരുമകള്‍ അഭിരാമി, ഇളയമകന് അഖില്‍ , അഭിരാമിയുടെ കുഞ്ഞ് എന്നിവരാണ് മരിച്ചത്. മൂത്തമകന് നിഖില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തു എത്തി. രണ്ടു നില വീട് പൂർണമായും കത്തി നശിച്ചു.