തിരുവനന്തപുരം
അന്താരാഷ്ട്ര വനിതാദിനത്തിൽ കേരളത്തിന് അഭിമാനമായി 10 ജില്ലയുടെയും തലപ്പത്ത് വനിതകൾ. ആലപ്പുഴയിൽക്കൂടി വനിതാ കലക്ടറെ നിയമിച്ചതോടെയാണ് ഈ റെക്കോർഡ് നേട്ടം. തിരുവനന്തപുരം-–-നവ്ജ്യോത് ഖോസ, കൊല്ലം- –-അഫ്സാന പർവീൺ, പത്തനംതിട്ട––ദിവ്യ എസ് അയ്യർ, ആലപ്പുഴ–- രേണുരാജ്, കോട്ടയം-–-പി കെ ജയശ്രീ, ഇടുക്കി––ഷീബാ ജോർജ്, തൃശൂർ-–-ഹരിത വി കുമാർ, പാലക്കാട്–– മൃൺമയി ജോഷി, വയനാട്- –-എ ഗീത, കാസർകോട്–– ബണ്ടാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് ജില്ലകളുടെ ഭരണചക്രം തിരിക്കുന്നത്. ഇതിൽ ആറുപേരും മലയാളികളാണ്.
മൃൺമയി ജോഷി, ഡോ. നവജ്യോത് ഖോസ എന്നിവർ ഈ വർഷത്തെ മികച്ച കലക്ടർക്കുള്ള റവന്യു വകുപ്പിന്റെ പുരസ്കാരം ഏറ്റുവാങ്ങിയവരാണ്.സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരേസമയം ഇത്രയധികം വനിതകൾ കലക്ടർ പദവി വഹിക്കുന്നത്. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുരുഷൻമാരായ കലക്ടർമാർ. ഇതിൽ എറണാകുളം കലക്ടർ ജാഫർ മാലികും കൊല്ലം കലക്ടർ അഫ്സാന പർവീണും ദമ്പതിമാരാണ്.