പഞ്ചാബ്-അഞ്ച്, കേരളം-മൂന്ന്, അസം-രണ്ട്, ഹിമാചൽ പ്രദേശ്-ഒന്ന്, ത്രിപുര-ഒന്ന്, നാഗാലാന്റ്-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം മാർച്ച് 14ന് പുറത്തിറങ്ങും. മാർച്ച് 21ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപ നേതാവ് ഉൾപ്പെടെ പതിമൂന്ന് പേർ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം രാജ്യസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണൻ. എൽജെഡിക്കും സിപിഐക്കും സീറ്റ് നൽകണോയെന്ന് എൽഡിഎഫ് ചർച്ച ചെയ്യും. എല്ലാവർക്കും അവകാശവാദം ഉന്നയിക്കാനുള്ള അവകാശം ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എ കെ ആന്റണി, സോമപ്രസാദ്, എം വി ശ്രേയാംസ്കുമാർ എന്നിവരുടെ കാലാവധി തീരുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സഭയിലെ അംഗസംഖ്യ അനുസരിച്ച് രണ്ട് സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് യുഡിഎഫിനുമാണ്. തോമസ് ഐസക്, വിജു കൃഷ്ണൻ, വി പി സാനു, ചിന്താ ജെറോം തുടങ്ങിയ പേരുകളാണ് സിപിഎം നിരയിൽ ചർച്ചയിലുള്ളത്.