ന്യൂഡല്‍ഹി> അഞ്ച് സംസ്ഥാനങ്ങളിലെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ, എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിയും പഞ്ചാബില്‍ എഎപിയും അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കി. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും.
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടാകും. 240 സീറ്റുകളില്‍ ബിജെപി, 140 സീറ്റുകളില്‍ എസ്പി, 17 സീറ്റുകളില്‍ ബിഎസ്പി നാലുസീറ്റുകള്‍ കോണ്‍ഗ്രസിന് എന്നിങ്ങനെയാണ് ടൈംസ് നൗ ചാനലിന്റെ എക്സിറ്റ് പോള്‍ പ്രവചനം.റിപ്പബ്ലിക്ക് ടിവിയും ബിജെപി യുപിയില്‍ അധികാരത്തില്‍ തുടരുമെന്ന് പറയുന്നു
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച വൈകീട്ട് അവസാനിച്ചു.
ഉത്തരാഖണ്ഡില്‍ ബിജെപി 38 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.