Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സന്തോഷത്തോടെ ബ്രാഞ്ച് അംഗമായിരിക്കും; ഐസക്കിനെ സഹായിച്ച കാര്യം എവിടെയും പറഞ്ഞിട്ടില്ല; റിയാസ് തെറ്റില്ലാതെ പ്രവർത്തിക്കുന്നുണ്ട്: ജി സുധാകരൻ

by News Desk
March 7, 2022
in KERALA
0
സന്തോഷത്തോടെ-ബ്രാഞ്ച്-അംഗമായിരിക്കും;-ഐസക്കിനെ-സഹായിച്ച-കാര്യം-എവിടെയും-പറഞ്ഞിട്ടില്ല;-റിയാസ്-തെറ്റില്ലാതെ-പ്രവർത്തിക്കുന്നുണ്ട്:-ജി-സുധാകരൻ
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: 37 വർഷം സിപിഎം സംസ്ഥാന സമിതിയിൽ അംഗമായിരുന്നു ഈ സമ്മേളനത്തോടെ കമ്മിറ്റിയിൽ നിന്ന് ഒഴിവായിരിക്കുകയാണ്. 75 വയസെന്ന മാനദണ്ഡം കർശനമായതോടെയാണ് സുധാകരന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്തേക്കുള്ള വഴി തുറന്നത്. പ്രായത്തെച്ചൊല്ലി സംശയങ്ങൾ ഉയർന്നതോടെ സുധാകരൻ തന്നെ നേതൃത്വത്തിന് കത്ത് നൽകിയാണ് കമ്മിറ്റിയിൽ നിന്ന് പുറത്ത് പോയത്. ഇതോടെ അടിസ്ഥാനഘടകമായ ബ്രാഞ്ച് അംഗമായി പ്രവർത്തിക്കേണ്ട സാഹചര്യത്തിലാണ് സുധാകരനുള്ളത്. താൻ സന്തോഷത്തോട് ബ്രാഞ്ച് കമ്മിറ്റിയിൽ പോയി ഇരിക്കുമെന്നാണ് സുധാകരൻ പറയുന്നത്. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുധാകരന്‍റെ വാക്കുകൾ.

75 വയസ്സ് എന്ന പ്രായപരിധി ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ബാധകമാണ്. അതുകൊണ്ട് ജില്ലാ കമ്മിറ്റിയിലും ഉൾപ്പെടുത്താൻ കഴിയില്ല. സാധാരണ പാർട്ടി അംഗമായി കഴിയണം എന്നേ തനിക്കുള്ളൂവെന്നാണ് സുധാകരൻ പറയുന്നത്. “എനിക്ക് ഇപ്പോൾ ന്യായമായും ലഭിക്കാവുന്നത് ബ്രാഞ്ചിലെ അംഗത്വമാണ്. സന്തോഷത്തോടെ അതിൽ അംഗമാകും. ഇനി അതു മതി.”- ജി സുധാകരൻ പറഞ്ഞു. പാർട്ടി വ്യവസ്ത പ്രകാരം തനിക്ക് ഇപ്പോൾ ബ്രാഞ്ച് അംഗമാകാനേ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read :
മരിക്കുന്നതു വരെ പാർട്ടിയിൽ തുടരുന്നതിനാണ് പ്രാധാന്യം. അല്ലാതെ സ്ഥാനമാനങ്ങൾക്കല്ല. വഹിച്ച പദവികളെല്ലാം പാർട്ടി തന്നതാണല്ലോയെന്നും സുധാകരൻ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണം അപ്രതീക്ഷിതമായിരുന്നെന്നും സിപിഎം നേതാവ് പറയുന്നു. എന്നാൽ അതിന്‍റെ പേരിൽ പ്രയാസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്‍റെ പ്രവർത്തനം തൃപ്തികരമല്ല, വീഴ്ച ഉണ്ടായി എന്നാണ് കമ്മിഷൻ കണ്ടെത്തിയത്. എനിക്ക് പറയാനുള്ളത് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു. എന്‍റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന് എളമരം കരീം നേതൃത്വം നൽകിയ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് താക്കീത് ചെയ്തത്. അത് ഞാനും അംഗീകരിച്ചതല്ലേ. അതിന് എതിരായി ഞാനൊന്നും പറയില്ലെന്നും ജി സുധാകരൻ മലയാള മനോരമയോട് വ്യക്തമാക്കി.

തോമസ് ഐസക്കും സുധാകരനും രണ്ടു തട്ടിലാണെന്ന പ്രചരണത്തെക്കുറിച്ച് പ്രതികരിച്ച സുധാകരൻ ഇതെല്ലാം കുറച്ചു പേർ മനപ്പൂർവം സൃഷ്ടിച്ച്, ഉറപ്പിച്ചു വിടുന്നതാണെന്നും അതിലൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കി. ഐസക് സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്നതിന് മുൻപ് അദ്ദേഹത്തിന്‍റെ കാര്യം നേതൃത്വത്തെ ഓർമ്മിപ്പിച്ചത് താനാണെന്നും സുധാകരൻ അഭിമുഖത്തിൽ പറഞ്ഞു.

Also Read :
താൻ സംസ്ഥാന കമ്മിറ്റിയിൽ വന്നശേഷവും തോമസ് ഐസക്ക് സിഡിഎസിൽ ആയിരുന്നു. ഒരു സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുൻപായി വിഎസിനോട് ഐസക്കിന്‍റെ കാര്യം ഞാൻ സൂചിപ്പിച്ചു. എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്ന വ്യക്തിയാണെന്നത് ഓർമ്മിപ്പിച്ചു. തൊട്ടടുത്ത സമ്മേളനത്തിലാണ് വിഎസ് മുൻകൈ എടുത്ത് ഐസക്കിനെ സംസ്ഥാന കമ്മിറ്റിയിൽ കൊണ്ടുവന്നത്. “ഞാൻ പറഞ്ഞതുകൊണ്ട് ഐസക്കിനെ സംസ്ഥാനകമ്മിറ്റിയിൽ എടുത്തു എന്നല്ല. പക്ഷേ ഐസക്കിന്റെ കാര്യം എനിക്ക് ഓർമിപ്പിക്കാനായി” – ജി സുധാകരൻ പറയുന്നു. ഐസക്കിനെ സഹായിച്ച കാര്യം അദ്ദേഹത്തിന് അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്നും താൻ ഇതൊന്നും എവിടെയും പറയാൻ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐസക്കുമായി ഒരു തരത്തിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും സുധാകരൻ പറയുന്നു.

ജി സുധാകരന് ചേർന്ന പിൻഗാമിയാണോ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് എന്ന ചോദ്യത്തിന് അദ്ദേഹം തന്‍റെ പിൻഗാമിയല്ലെന്നാണ് സുധാകരൻ പറഞ്ഞതെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. “അദ്ദേഹം എന്‍റെ പിൻഗാമിയല്ല, ഇതു രാജവാഴ്ച അല്ലല്ലോ. അദ്ദേഹം സംസ്ഥാനത്തെ മന്ത്രിയാണ്. സംസ്ഥാനകമ്മിറ്റി അംഗം എന്ന നിലയിലാണ് ആ പദവിയിൽ എത്തിയത്. തെറ്റില്ലാത്ത തരത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.”- ജി സുധാകരൻ പറഞ്ഞു. കഴിഞ്ഞ സർക്കാർ കാലത്തെ എല്ലാ നടപടികളും റിയാസ് പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Previous Post

മഹാരാജാസ് കോളേജ് യൂണിയൻ നയിക്കാൻ ബി അനുജ

Next Post

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
യമന്‍-പൗരനെ-കൊലപ്പെടുത്തിയ-കേസ്:-നിമിഷ-പ്രിയയുടെ-വധശിക്ഷ-ശരിവച്ചു

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.