കൊച്ചി> സിപിഐ എം സംസ്ഥാന സമ്മേളനത്തിലെ ഇളമുറക്കാരി ബി അനുജ ഇനി തെരഞ്ഞെടുപ്പ് വേദിയിലേക്ക്. എം ജി സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മഹാരാജാസ് കോളേജ് യൂണിയൻ ചെയർപേഴ്ൺ സ്ഥാനാർഥിയായാണ് അനുജ മത്സരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് മഹാരാജാസ് കോളേജ് യൂണിയനെ വനിത നയിക്കുന്നത്. 2017ൽ മൃദുല ഗോപിയാണ് മഹാരാജാസിലെ ആദ്യ ചെയർപേഴ്സൺ. 2019 വി ജി ദിവ്യ യൂണിയനെ നയിച്ചു. ബാലസംഘം ജില്ലാ പ്രസിഡന്റായ അനുജ സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തിലെ പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.
എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ്. എം ജി സർവകലാശാലയിലെ മുൻ സെനറ്റ് അംഗമാണ്. എളമക്കര അരുണം കെ ബി ബിജുവിന്റെയും ജി എസ് ബാബുവിന്റെയും മകളാണ്. സഹോദരി: ബി അനാർഷ. മാർച്ച് 15നാണ് തെരഞ്ഞെടുപ്പ്.