പയ്യന്നൂർ
സൗരോർജ ഉൽപ്പാദനത്തിലെ കുതിച്ചുചാട്ടത്തിന് കരുത്തായി പയ്യന്നൂരിലെ 12 മെഗാവാട്ട് സൗരോർജ നിലയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പയ്യന്നൂർ ഏറ്റുകുടുക്കയിലെ സൗരോർജ നിലയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കമ്പനി(സിയാൽ)ക്ക് കീഴിലാണ്. പ്രതിദിനം 40,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും.
ഉദ്ഘാടനച്ചടങ്ങിൽ വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. തദ്ദേശമന്ത്രി എം വി ഗോവിന്ദൻ, എംഎൽഎമാരായ ടി ഐ മധുസൂദനൻ, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, കാങ്കോൽ–- ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം വി സുനിൽകുമാർ, കയ്യൂർ-–- ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലൻ, ജില്ലാ പഞ്ചായത്തംഗം എം രാഘവൻ, ബ്ലോക്ക് പഞ്ചായത്തംഗം പി പങ്കജാക്ഷി, പഞ്ചായത്തംഗം ബിന്ദുമോൾ, സി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സിയാൽ എംഡി എസ് സുഹാസ് സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ പി ജോസ് തോമസ് നന്ദിയും പറഞ്ഞു.















