റാമല്ല
പലസ്തീനിലെ ഇന്ത്യൻ സ്ഥാനപതി മുകുൾ ആര്യയെ റാമല്ലയിലെ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് വിവരം പുറത്തുവിട്ടത്. മരണകാരണം വ്യക്തമായിട്ടില്ല. പലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. 2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ മുകുൾ ആര്യ മോസ്കോയിലെയും കാബൂളിലെയും
എംബസികളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഡൽഹി യൂണിവേഴ്സിറ്റിയിലും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലുമായിരുന്നു പഠനം.















