കോഴിക്കോട്> ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൊളാട്ടില് രാഘവന് നായര് അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാര്ട്ടിയും കര്ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില് നേതൃത്വപരമായ പങ്കുവഹിച്ച ആദ്യകാല നേതാവായിരുന്നു. സിപിഐഎം പെരുവയല് ലോക്കല്ക്കമ്മറ്റി അഗം, കായലം ബ്രാഞ്ച് സെക്രട്ടറി, പെരുവയല് സര്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.
കര്ഷക തൊഴിലാളി യൂണിയന് കോഴിക്കോട് താലൂക്ക് മുന് പ്രസിഡണ്ടായിരുന്നു. 1942 പാര്ട്ടി മെമ്പര്ഷില് വന്ന അദ്ദേഹം, കമ്യൂണിസ്റ്റ് പാര്ടി നിരോധിക്കപ്പെട്ട കാലത്ത് ഒളിവുജീവിതം നയിച്ചിട്ടുണ്ട്. പകര്ച്ചവ്യാധിയായ കോളറ പടര്ന്നുപിടിച്ചപ്പോള് സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് പ്രവര്ത്തിച്ച ധീരനായ നേതാവ് ആയിരുന്നു.
ഭാര്യ: പരേതയായ ദാക്ഷായണിയമ്മ. മക്കള്: മധുസൂദനന് (റിട്ട എസ്ഐ), പങ്കജം, മുരളീധരന്, ശിവദാസന് (റിട്ട എസ്ഐ), ദിനേശന്. മരുമക്കള്: ശോഭനകുമാരി (റിട്ട എച്ച്എം എടവണ്ണപ്പാറ), കരുണാകരന് നായര്, (റിട്ട വാട്ടര് അതോറിറ്റി) വിജയലക്ഷ്മി (കണ്ണിപറമ്പ്), ദീപ (സിപിഐ എം പെരുവയല് ലോക്കല് കമ്മിറ്റി അംഗം), നിഷ (പന്തീരങ്കാവ്).