കൊച്ചി > സിപിഐ എം നേതൃനിരയ്ക്ക് കരുത്തായി സംസ്ഥാന കമ്മിറ്റിയംഗങ്ങളായി 13 വനിതകൾ. ഇതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്.
പി കെ ശ്രീമതി, എം സി ജോസഫൈൻ, കെ കെ ശൈലജ, പി സതീദേവി, പി കെ സൈനബ, കെ പി മേരി, സി എസ് സുജാത, ജെ മേഴ്സിക്കുട്ടിയമ്മ, സൂസൻകോടി, ടി എൻ സീമ, കെ എസ് സലീഖ, കെ കെ ലതിക, ഡോ. ചിന്ത ജെറോം എന്നിവരാണ് കമ്മിറ്റിയിലെ വനിതാ അംഗങ്ങൾ. പി കെ ശ്രീമതി സെക്രട്ടറിയറ്റിലുമുണ്ട്.