കൊച്ചി > ഉക്രയ്നിൽകുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മുംബൈയിൽ നിന്നുള്ള ആദ്യ വിമാനമാണ് എത്തിയത്. നാലുപേർകരിപ്പൂരിലും എത്തി. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർഇവരെ സ്വീകരിക്കാൻവിമാനത്താവളത്തിലെത്തി.
കുറേ വിദ്യാർത്ഥികൾ ഇനിയും റൊമാനിയൻ ബോർഡറിൽ കുടുങ്ങിക്കിടക്കുകയാണ്. ഉക്രയ്ൻ ബോർഡറിൽ ഇപ്പോൾ വലിയ പ്രശ്നമാണ് പ്രശ്നമാണ് നടക്കുന്നത്. ഒപ്പമുണ്ടായിരുന്ന പലരും ഇപ്പോഴും ദുരിതത്തിലാണെന്നു വിദ്യാർഥികൾ പറഞ്ഞു. എല്ലാവരെയും ഉടൻ തിരികെ എത്തിക്കണമെന്നു വിദ്യാർഥികൾ ആവശ്യപ്പെട്ടു. മടങ്ങിവരവിന് സഹായിച്ച കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് വിദ്യാർഥികൾ നന്ദി പറഞ്ഞു.















