കീവ് > ഉക്രയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവില് റഷ്യൻ സേന വാതക പൈപ്പ് ലൈൻ തകർത്തു. ഖാര്കിവിലെ വാതക പൈപ്പ് ലൈന് നേരെ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണമെന്ന് യുക്രൈന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയര്ന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.
വിഷപ്പുക വ്യാപിക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് തലസ്ഥാനമായ കീവിൽ ജാഗ്രതാ നിർദേശം നൽകി. എന്നാൽ, റഷ്യയ്ക്കെതിരായ ചെറുത്തുനിൽപു ശക്തമെന്ന് യുക്രെയ്ൻ അറിയിച്ചു. ഖാര്കിവിന് സമീപമുള്ള താമസക്കാര് നനഞ്ഞ തുണിയും മറ്റും ഉപയോഗിച്ച് ജനാലുകള് മറയ്ക്കണമെന്നും ധാരാളമായി വെള്ളം കുടിക്കണമെന്നും സ്പെഷ്യല് കമ്മ്യൂണിക്കേഷന് ഇന്ഫര്മേഷന് പ്രൊട്ടക്ഷന് വിഭാഗം നിര്ദേശിച്ചു.