തിരുവനന്തപുരം
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തുടർ നടപടികളിലേക്ക് സഹകരണ വകുപ്പ് കടക്കുന്നു. ആദ്യപടിയായി റിസർവ് ബാങ്കിന് സഹകരണ വകുപ്പ് സെക്രട്ടറി കത്ത് നൽകും. ലയനത്തിനുള്ള തടസ്സം ഹൈക്കോടതി വിധിയിലൂടെ നീങ്ങിയതോടെയാണ് നടപടി ഊർജിതമാക്കുന്നത്. ആർബിഐയുടെ അനുമതി ലഭിച്ചാലുടൻ മറ്റ് നടപടികളുമാരംഭിക്കും.
കോടതി ഉത്തരവ് ലഭിച്ചശേഷം റിസർവ് ബാങ്കുമായി ആശയവിനിമയം നടത്തുമെന്ന് സഹ. വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞു. നിർബന്ധിത ലയനമായതിനാൽ റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. കോടതി വിധിയനുസരിച്ച് നടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു.