പെരിന്തൽമണ്ണ
ഉക്രയ്ൻ–-പോളണ്ട് അതിർത്തി ഷെയിനിൽ കുടുങ്ങി 250 മലയാളി വിദ്യാർഥികൾ. പുലാമന്തോൾ പാലൂരിലെ പനങ്ങാട്ട് ഉദയന്റെ മകൾ സാന്ദ്രയാണ് വിവരം ശനിയാഴ്ച വൈകിട്ട് വീട്ടുകാരെ അറിയിച്ചത്. ലിവിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ വിദ്യാർഥിനിയാണ് സാന്ദ്ര. ഇവാനോ യൂണിവേഴ്സിറ്റിയിലെ കുട്ടികളും സംഘത്തിലുണ്ട്.അബ്റോഡ് സ്റ്റഡീസ് ഏജൻസിക്കാരാണ് ബസിൽ അതിർത്തിയിലെത്തിച്ചത്. ചെക്ക് പോസ്റ്റ് തുറന്ന് യാത്രാരേഖകൾ പരിശോധിച്ചിട്ടില്ല–- സാന്ദ്ര വീട്ടുകാരോട് പറഞ്ഞു. ലിവിവിൽനിന്ന് 20 ബസ് വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ വിദ്യാർഥികളുമായി പോളണ്ടിലേക്ക് പോയി. മുഖ്യമന്ത്രിയുടെ ഓഫീസ്, ഇന്ത്യൻ എംബസി എന്നിവവഴി ഇടപെട്ട് ഇവരെനാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സാന്ദ്രയുടെ അച്ഛൻ ഉദയൻ പറഞ്ഞു.