Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

40 വർഷം ഒളിവ്‌ ജീവിതം ; അള്ളുങ്കൽ ശ്രീധരനെന്ന മുൻ നക്‌സലിനെ തിരിച്ചറിഞ്ഞത്‌ മരണശേഷം

by News Desk
February 26, 2022
in KERALA
0
40-വർഷം-ഒളിവ്‌-ജീവിതം-;-അള്ളുങ്കൽ-ശ്രീധരനെന്ന-മുൻ-നക്‌സലിനെ-തിരിച്ചറിഞ്ഞത്‌-മരണശേഷം
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

ശാന്തൻപാറ> വയനാട് പുൽപ്പള്ളി എംഎസ്പി ക്യാമ്പ് ആക്രമണത്തിൽ നക്സലൈറ്റ് നേതാക്കളായിരുന്ന കെ അജിതയ്ക്കും വർഗീസിനും ഒപ്പം പങ്കെടുത്ത അള്ളുങ്കൽ ശ്രീധരൻ (എൻ എ തങ്കപ്പൻ–- 80) അന്തരിച്ചു. നക്സൽബാരി പ്രസ്ഥാനത്തിൽ സജീവ പ്രവർത്തനയായിരുന്ന അള്ളുങ്കൽ ശ്രീധരൻ 40 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. മരണശേഷമാണ് അടുപ്പമുള്ളവർപോലും പഴയ വിപ്ലവകാരിയെ തിരിച്ചറിയുന്നത്. മരണശേഷം മാത്രമേ താൻ നക്സലൈറ്റായ അള്ളുങ്കൽ ശ്രീധരനാണെന്ന് പുറത്തറിയാവൂ എന്ന് അടുത്ത രണ്ട് സുഹൃത്തുക്കളോട് മാത്രം ശ്രീധരൻ പറഞ്ഞേൽപ്പിച്ചിരുന്നു.

കെ അജിതയ്ക്കും വർഗസീസിനുമൊപ്പം പ്രവർത്തിച്ചിരുന്ന തങ്കപ്പൻ നിരവധി കേസുകളിൽ പ്രതിയായതോടെ നെടുങ്കണ്ടത്തിനടുത്ത് മാവടിയിലേക്ക് മാറുകയായിരുന്നു. 40 വർഷത്തോളമായി അവിടെ എൻഎ തങ്കപ്പൻ എന്നപേരിൽ ഒളിവിൽ കഴിയുകയായിരുന്നു. ആദ്യകാലങ്ങളിൽ കൂലിപ്പണിയെടുത്തും ശേഷം സ്വന്തം സ്ഥലത്ത് ഏലം കൃഷി ചെയ്തുമാണ് ജീവിച്ചിരുന്നത്.

സിപിഐ എം ലോക്കൽ സെക്രട്ടറി ജിജി വർഗീസ് ശ്രീധരന്റെ വിയോഗം കെ അജിതയെ അറിയിക്കുകയായിരുന്നു. തുടർന്ന് മൊബൈലിൽ അജിത അനുശോചന സന്ദേശമയച്ചു. ശബ്ദസന്ദേശവും സംസ്കാര ചടങ്ങിൽ കേൾപ്പിച്ചതോടെയാണ് അള്ളുങ്കൽ ശ്രീധരനെന്ന മുൻ നക്സൽ നേതാവിനെ നാട്ടുകാർ തിരിച്ചറിയുന്നത്.

‘‘അള്ളുങ്കൽ ശ്രീധരൻ 1968 നവംബർ 24 പുലർച്ചെ വയനാട് പുൽപ്പള്ളി സീതാദേവീ ക്ഷേത്രത്തിൽ പ്രവർത്തിച്ചിരുന്ന എംഎസ്പി ക്യാമ്പ് ആക്രമിച്ച ഒരുസംഘം കർഷക വിപ്ലവകാരികളോടൊപ്പം ധീരമായി പങ്കെടുത്ത ഒരു സഖാവായിരുന്നു. എന്റെ ജയിൽവാസം കഴിഞ്ഞ് വീണ്ടും പ്രവർത്തനപഥത്തിൽ വന്നശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അള്ളുങ്കൽ ശ്രീധരനെക്കുറിച്ച് ഞാൻ ഒന്നും കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ഞാനും ദുഃഖത്തിൽ പങ്കെടുക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ’’ എന്നതായിരുന്നു അജിതയുടെ സന്ദേശം.

പാറത്തോട്ടിലെ ആദ്യകാല സിപിഐ എം പ്രവർത്തകനുമായിരുന്നു. വളരെ ശാന്തശീലനായിരുന്നു തങ്കപ്പനെന്ന് നാട്ടുകാർ പറയുന്നു. സിപിഐ എം ലോക്കൽ കമ്മറ്റിയംഗമായി ഏതാനും വർഷം മുമ്പുവരെ തങ്കപ്പൻ പ്രവർത്തിച്ചിരുന്നു. അള്ളുങ്കൽ ശ്രീധരന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനൻ, ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, ലോക്കൽ സെക്രട്ടറി ജിജി വർഗീസ് എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സുമതിയാണ് ഭാര്യ. മക്കൾ: അഭിലാഷ്, അനിത.

Previous Post

റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധത്തിന് ലോകരാജ്യങ്ങള്‍

Next Post

മത്സ്യബന്ധന എഞ്ചിനുകളിലെ എല്‍പിജി ഇന്ധനപരീക്ഷണം ശുഭപ്രതീക്ഷയേകുന്നത്: മന്ത്രി സജി ചെറിയാന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മത്സ്യബന്ധന-എഞ്ചിനുകളിലെ-എല്‍പിജി-ഇന്ധനപരീക്ഷണം-ശുഭപ്രതീക്ഷയേകുന്നത്:-മന്ത്രി-സജി-ചെറിയാന്‍

മത്സ്യബന്ധന എഞ്ചിനുകളിലെ എല്‍പിജി ഇന്ധനപരീക്ഷണം ശുഭപ്രതീക്ഷയേകുന്നത്: മന്ത്രി സജി ചെറിയാന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.