റോം
യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക അറിയിക്കാന്‍ റഷ്യന്‍ എംബസിയിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുവെ അംബാസഡര്‍മാരെയും രാഷ്ട്രത്തലവന്മാരെയും പ്രതിനിധികളെയും വത്തിക്കാനിലേക്ക് ക്ഷണിക്കുകയാണ് പതിവ്. ഉക്രയ്നിലെ സൈനിക നടപടികളിലുള്ള വിയോജിപ്പും അത് അവസാനിപ്പിക്കണമെന്നും അറിയിക്കാന്‍ കൂടിയാണ് മാര്‍പാപ്പ റഷ്യന്‍ എംബസിയിലെത്തിയത്. ഏകദേശം അരമണിക്കൂറോളം അവിടെ ചെലവഴിച്ചാണ് മടങ്ങിയതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റ്യു ബ്രൂണി പറഞ്ഞു.