കൊച്ചി> അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലിയേകാൻ താരങ്ങളടക്കം അനവധിപേർ. മകൻ സിദ്ധാർത്ഥ് ഭരതന്റെ തൃപ്പൂണ്ണിത്തുറയിലെ ഫ്ളാറ്റിൽ ചെവ്വാഴ്ച രാത്രി 10.30 ഓടെയാണ് അന്ത്യം. രാവിലെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ പൊതുദർശനത്തിന് ശേഷം വിലാപയാത്ര തൃശൂരിലേക്ക് യാത്ര പുറപ്പെട്ടു.
2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനായെത്തിക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ ‘ ഓർമ’ വീട്ടിലേക്ക് കൊണ്ടുപോകും, വൈകിട്ട് 5ന് വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.