എന്നാൽ ആത്മീയതയുടെ പ്രതീകമായ കന്യാസ്ത്രീകളും ആവേശത്തിന്റെ അടയാളങ്ങളിൽ ഒന്നായ ഫുട്ബോളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇറ്റലിയിലെ റോമിൽ നിന്നുള്ള വൈറലാവുന്ന വിഡിയോയിൽ താരങ്ങൾ ഫുട്ബോൾ കളിക്കുന്ന കന്യാസ്ത്രീകളാണ്. 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു മിനി ഫുട്ബോൾ ടർഫിൽ ഫുട്ബോൾ കളിക്കുന്ന നാല് കന്യാത്രീകളെ കാണാം. വിശുദ്ധ വസ്ത്രം ധരിച്ച് തന്നെയാണ് കന്യാസ്ത്രീകൾ ഫുട്ബോൾ കളിക്കുന്നത് എന്നതാണ് ശ്രദ്ധേയം. രണ്ട് കന്യാത്രീകൾ ചേർന്ന ഓരോ ടീമുകളാണ് പരസ്പരം മത്സരിച്ചത്.
വലതുവശത്തുള്ള ടീം ഒരു ഗോൾ നേടുകയും പന്ത് ഇടതുവശത്തുള്ള ടീമിന് കൈമാറുകയും ചെയ്യുന്ന രംഗം വീഡിയോ കാണുന്നവരുടെ മുഖത്ത് ചിരി പടർത്തും. ഇത് കൂടാതെ പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിൽ, ഒരു കന്യാസ്ത്രീയുടെ ഷൂസ് കാലിൽ നിന്നും പറന്നകലുന്നതും അത് വകവെക്കാതെ കളിയിൽ മുഴുക്കുന്നതും രസകരമാണ്. ടർഫിന് തൊട്ടടുത്തുള്ള ഉയരമുള്ള കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദശലക്ഷത്തിലധികം പേർ കണ്ട കന്യാസ്ത്രീമാരുടെ ഫുട്ബോൾ കലി വൈറലാണ്.
റോമിലുള്ളവരും ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളും വീഡിയോ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. കന്യാസ്ത്രീകൾ പലപ്പോഴും സഭ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഒതുങ്ങിക്കൂടുന്ന എന്നുള്ള ചിന്താഗതിയിക്ക് നേർ വിപരീതമാണ് അവർ ഫുട്ബോൾ കളിക്കുന്ന കാഴ്ച. അതുകൊണ്ട് തന്നെ പലരുടെയും കമന്റ് തന്നെ, “കന്യാസ്ത്രീകൾ ഫുട്ബോൾ കളിച്ചാൽ എന്താ കുഴപ്പം?” എന്നാണ്.