ഇത്തരം ബിസ്കറ്റുകളിലെ ദ്വാരങ്ങളെ ഡോക്കർ ഹോളുകൾ എന്നാണ് വിളിക്കുന്നത്. ഈ ദ്വാരങ്ങൾ ബിസ്കറ്റിന്റെ നിർമാണവും രൂപകല്പനയുമായും ബന്ധപ്പെട്ടിരിക്കുന്നു. ബേക്ക് ചെയ്യുന്ന സമയത്ത് വായു സുഗമമായി കടന്നു പോവാനും ബ്രെഡ് വികസിക്കുന്നതുപോലെ വികസിക്കാതിരിക്കാനുമാണ് ഈ സുഷിരങ്ങൾ ഇടുന്നത്.
ഇത്തരം ബിസ്കറ്റുകൾ നിർമ്മിക്കാൻ മാവും പഞ്ചസാരയും ഉപ്പും ചേർത്ത മിശ്രിതം ഷീറ്റ് പോലുള്ള ഒരു ട്രേയിൽ വിതറുന്നു. ബേക്ക് ചെയ്യുന്നതിന് മുൻപായി ഈ പരത്തിയ ഈ മിശ്രിതം ഒരു മെഷീനിന്റെ കീഴിൽ സ്ഥാപിക്കുന്നു. ഈ യന്ത്രമാണ് മാവിൽ ആവശ്യമുള്ള സുഷിരങ്ങളിടുന്നത്. ഈ സുഷിരങ്ങളില്ലാതെ ബിസ്കറ്റ് ബേക്ക് ചെയ്യാൻ ശ്രമിച്ചാൽ കൃത്യമായ ആകൃതിയിലല്ല ബിസ്കറ്റ് തയ്യാറാവുക.
ബിസ്കറ്റ് മിശ്രിതം തയ്യറാക്കുമ്പോൾ തന്നെ അതിൽ വായു കലർന്നിട്ടുണ്ടാകും. അങ്ങനെയുള്ള മിശ്രിതം ബേക്ക് ചെയ്യുമ്പോൾ കുമിളകൾ രൂപപ്പെടുകയും അത് പിന്നീട് ബിസ്കറ്റിന്റെ ആകൃതി കൃത്യമല്ലാതാക്കുന്നു. യന്ത്രം തുല്യ അകലത്തിലും വലിപ്പത്തിലും സുഷിരങ്ങളിടുന്നതിനാൽ ഒടുവിൽ ബേക്ക് ചെയ്തുകഴിഞ്ഞു ബിസ്കറ്റ് തയ്യാറാവുമ്പോൾ കൃത്യമായ ആകൃതി തന്നെയായിരിക്കും.