കണ്ണൂർ > മൂന്നാമത് പി അനന്തൻ സ്മാരക മാധ്യമ അവാർഡ് പത്രപ്രവർത്തകൻ വെങ്കിടേശ് രാമകൃഷ്ണന്. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കോഴിക്കോട് ദേശാഭിമാനി മാനേജറുമായിരുന്ന പി അനന്തന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.
മാധ്യമരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് വെങ്കിടേശ് രാമകൃഷ്ണന് അവാർഡ് നൽകുന്നത്. ദി ഹിന്ദു ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമായ “ഫ്രണ്ട് ലൈൻ’ ഡൽഹി ബ്യൂറോചീഫും സീനിയർ അസോസിയേറ്റ് എഡിറ്ററുമാണ്. ദേശാഭിമാനിയിലൂടെയാണ് പത്രപ്രവർത്തന രംഗത്തേക്ക് വരുന്നത്. 36 വർഷമായി അച്ചടി- ശ്രാവ്യ ദൃശ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു. കണ്ണൂർ കണ്ണോത്തുംചാൽ സ്വദേശിയാണ്.















