കൊച്ചി > നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലെന്ന് അതിജീവിത. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗുഢാലോചന നടത്തിയെന്ന കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ കക്ഷി ചേർന്നാണ് അതിജീവിത കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിക്ക് അവകാശമില്ല. ഇക്കാര്യത്തിൽ അതിജീവിതയായ തനിക്കാണ് അവകാശമുള്ളത്. പ്രതിക്ക്
അന്വേഷണത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ ഉത്തരവുകൾ ഉണ്ടെന്നും അതിജീവിത ചൂണ്ടിക്കാട്ടി. തുടരന്വേഷണം റദാക്കണമെന്ന ദിലീപിൻ്റെ ഹർജി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.















