തിരുവനന്തപുരം> സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാകദിനം ആചരിച്ചു. ബ്രാഞ്ചുതലത്തിലടക്കം പതിനായിരത്തിലേറെ കേന്ദ്രങ്ങളിലാണ് ഇന്ന് പതാകയുയർത്തിയത്. സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻററിന് മുന്നിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവൻ പതാകയുയർത്തി.സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പങ്കെടുത്തു.
മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളം മറൈൻ ഡ്രൈവിലാണ് സമ്മേളനം നടക്കുന്നത്. എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെൻററിന് മുന്നിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പതാകയുയർത്തി.
തലശ്ശേരിയിൽ പുന്നോലിൽ ഹരിദാസിനെ ആർഎസ്എസുകാർ കൊലപെടുത്തിയത് പ്രതിഷേധാർഹമാണെന്ന് എ വിജയരാഘവൻ പറഞ്ഞു. പതാക ദിനത്തിലെ കൊലപാതകം യാദൃശ്ചികമല്ല. സിപിഐഎം പ്രവർത്തകർ യാതൊരു വിധ പ്രകോപനവും നടത്തിയിട്ടില്ല. ഇതൊരു ആസൂത്രിക കൊലപാതകമാണ്. പാർട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ഗൂഢാലോചന പ്രകാരം നടത്തിയ കൊലപാതകമാണെന്നും പതാകയുയർത്തിയശേഷം വിജയരാഘവൻ പറഞ്ഞു.