ബ്രസീലിയ
ബ്രസീൽ പെട്രോപോളിസിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 146 ആയി. 191 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു.
കടുത്ത മഴയെ തുടർന്ന് പലകുറി തിരച്ചിൽ നിർത്തിവെച്ചു. കാണാതായവരും മരിച്ചിരിക്കാൻ സാധ്യതയേറെയെന്ന് അധികൃതർ പറഞ്ഞു. തൊള്ളായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ പെരുമഴയാണ് വെള്ളപ്പൊക്കത്തിലേക്കും മണ്ണിടിച്ചിലിലേക്കും നയിച്ചത്. ഒറ്റദിവസം ഈ മാസത്തെയാകെ ശരാശരിയേക്കാൾ കൂടുതൽ മഴയാണ് പെയ്തത്.















