തിരുവനന്തപുരം
കോവിഡ് മഹാമാരി ആരംഭിച്ചശേഷം ആദ്യമായി 47 ലക്ഷം വിദ്യാർഥികൾ ഒരുമിച്ച് തിങ്കളാഴ്ച സ്കൂളിലെത്തി വൈകിട്ടുവരെ ക്ലാസിലിരിക്കും. സ്കൂൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കം പൂർത്തിയായെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനമെങ്ങും ആദ്യഘട്ട ശുചീകരണം പൂർത്തിയായി. പതിവായി അണുനശീകരണം നടത്തും. പ്രീപ്രൈമറിമുതൽ എട്ടാം ക്ലാസുവരെയുള്ളവർക്ക് ഉച്ചഭക്ഷണം നൽകും. മാർഗരേഖ പ്രകാരം കോവിഡ് മാനദണ്ഡം പാലിച്ചാകും സ്കൂൾ നടത്തിപ്പെന്നും മന്ത്രി വ്യക്തമാക്കി.















