തൃശൂര്‍> തൃശൂര്‍ ചാവക്കാട് യുവതിയും യുവാവും കെട്ടിടത്തിനു മുകളില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടി. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടില്‍ 23 വയസുള്ള അക്ഷിത്, ഓവാട്ട് വീട്ടില്‍ 18 വയസുള്ള സ്മിന എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് പേര്‍ക്കും സാരമായി പരുക്കേറ്റു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്നും കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് യുവതിയും യുവാവും വീണത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെ ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. രണ്ട് പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.