തിരുവനന്തപുരം
അറിവിന്റെ ജനകീയ ഉത്സവമായ പ്രാണ– ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് പത്താം സീസൺ മെഗാ ഫൈനൽ ഞായറാഴ്ച. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ രാവിലെ 9.15ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനാകും.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 14 ജില്ലയിൽനിന്നായി 56 കുട്ടികളാണ് മത്സരിക്കുന്നത്. രാവിലെ 8.30ന് രജിസ്ട്രേഷൻ. കോവിഡ് മാനദണ്ഡം പാലിച്ചാണ് മത്സരം. വിജയികൾക്ക് ഒരു കോടി രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 2000 വിദ്യാർഥികൾക്ക് ഒരു കോടി രൂപയുടെ പ്രാണ ലേണിങ് ആപ്പും ലഭിക്കും.
പ്രാണ ഇൻസൈറ്റാണ് അക്ഷരമുറ്റത്തിന്റെ പ്രധാന സ്പോൺസർ. ഐസിഎൽ ഫിൻകോർപ്, വെൻകോബ് ചിക്കൻ, എനി ടൈം മണി എന്നിവ സ്പോൺസർമാരും ആംകോസ് പെയിന്റ്സ്, ഇഎംസി കേരള, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് എന്നിവ സഹ സ്പോൺസർമാരാണ്.